ആധാർ കാര്‍ഡ് ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല; സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാമെന്ന് സുപ്രിംകോടതി

ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നിർണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്. അതേസമയം സ്‌കൂൾ സർട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി. ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ ഉപയോഗിക്കാം…

Read More

അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാതിരിക്കാൻ ഇനി ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളില്‍ ഒന്നാണ് ഇന്ന് ആധാര്‍ കാര്‍ഡ്. മൊബൈല്‍ നമ്ബര്‍, പാൻ കാര്‍ഡ് തുടങ്ങിയവയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ സാമ്ബത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.  ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്നവര്‍ ആധാര്‍ നമ്ബര്‍, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പില്‍ ഒടിപി ആവശ്യമില്ല. ഏറ്റവും…

Read More