
അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്തു; നിർമിച്ചത് 38 വ്യാജ ആധാർ കാർഡുകൾ
അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂരിൽ അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതായി കണ്ടെത്തിയത്. ജനുവരി 12നാണ് തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ഡൽഹിയിലെ യു ഐ ഡി അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ കോൾ എത്തിയത്….