
ആധാർ സൗജന്യമായി പുതുക്കാം; അവസരം ഡിസംബർ 14വരെ
ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുളള കാലാവധി ഡിസംബർ 14വരെ നീട്ടി. മുൻപ് ആധാർ പുതുക്കുന്നതിനായി തീരുമാനിച്ച അവസാന തീയതി ഈ മാസം 14 വരെയായിരുന്നു. പത്ത് വർഷത്തിൽ ഒരുതവണയെങ്കിലും ആധാർ വിവരങ്ങൾ പുതുക്കി നൽകാൻ യുണീക്ക് ഐഡന്റിഫിക്കഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവർക്ക് ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം. പത്ത് വർഷം മുൻപ് ആധാർ എടുത്തവരും ഇതുവരെ പുതുക്കാത്തവർക്കുമാണ് ഇത് ബാധകം. തിരിച്ചറിയൽ, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ http://myaadhaar.uidai.gov.in എന്ന…