സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഓതന്റിക്കേഷന് അനുമതി; വിജ്ഞാപനമിറക്കി കേന്ദ്രം

സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ അഥവാ പ്രാമാണീകരണം) അവസരം നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.  നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി…

Read More

തന്നെ കാണാനെത്തുന്ന ആളുകള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എം.പി കങ്കണ

ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണയുടെ മണ്ഡലത്തിലെ വോട്ടർമാർക്കുള്ള നിർദേശം വിവാദത്തിൽ. തന്നെ കാണാനെത്തുന്ന ആളുകള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്നണ് കങ്കണയുടെ നിർദ്ദേശം. തൻ്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടോണ് തന്നെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധാറുമായി എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്‍ദ്ദേശിക്കുന്നു. ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്ന അവർ…

Read More

ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ…

Read More

വ്യാജ ആധാറുമായി അരലക്ഷം അഭയാർഥികൾ കേരളത്തിൽ ; മിലിറ്ററി ഇന്റലിജൻസ്

 അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ്  റിപ്പോർട്ട് ചെയ്തു. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അധികവും.  അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ. അഭയാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികൾ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകൾ ദുരുപയോഗിക്കുന്നുണ്ട്.  മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ…

Read More

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു. ജനന തീയ്യതി നിര്‍ണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാര്‍ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍…

Read More

ആധാർ വെരിഫിക്കേഷൻ പ്രക്രിയ ഇനി കൂടുതൽ കർശനം

രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്താനാണ് യുഐഡിഎഐയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കുന്നതാണ്. അതിനുശേഷം മാത്രമാണ് സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി ആരംഭിക്കുകയുള്ളൂ. അതത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർ, അഡീഷണൽ…

Read More

ആധാർ പുതുക്കാനുളള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.  സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ്…

Read More

ആധാർ നിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്രം

ആധാർ മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ആധാർ ലഭിക്കാനായി വിരലടയാളവും ഐറിസ് സ്കാനും ആവശ്യം എന്നായിരുന്നു നിയമം. ഈ ചട്ടത്തിലാണ് മാറ്റം വരുത്തിയത്. വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മതി. വിരലടയാളവും ഐറിസ് സ്കാൻ ഇല്ലെങ്കിലും എൻറോൾ ചെയ്യാം.ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയും ഉൾപ്പെടെ ഉള്ള വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻ റോൾമെന്റായി പരി​ഗണിച്ച് ആധാർ നൽകണം. വിരലടയാളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ…

Read More

ബിരുദ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്‍റ് ചെയ്യരുതെന്ന് യു.ജി.സി

സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ അച്ചടിക്കാൻ സംസ്ഥാന സർക്കാറുകൾ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്ത് വിവിധ സർവ്വകലാശാലകൾ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകളിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിലും ആധാർ നമ്പർ ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി യു.ജി.സി. ആധാർ നമ്പറുകൾ ചേർക്കുന്നത് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തും അഡ്മിഷൻ സമയത്തും ഉപകരിക്കും എന്നാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ വാദം. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് യു.ജി.സിയും യു.ഐ.ഡി.എ.ഐയും ചൂണ്ടിക്കാട്ടുന്നത്. “മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സേവനകൾക്കായി ആധാർ നമ്പർ കൈവശമുള്ള ഒരു സ്ഥാപനവും മാസ്ക് ചെയ്യാതെയോ…

Read More

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ആധാര്‍ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ആദ്യം ഈ മാസം 31 വരെയായിരുന്നു കാലാവധി തീരുമാനിച്ചിരുന്നത്. അധാർകാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ മതിയാകും.  https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന ലിങ്ക് വഴിയാണ് പരിശോധിക്കേണ്ടത്. പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക്…

Read More