യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അൻവര്‍ സഞ്ചരിക്കുന്നത്; നിലമ്പൂരിൽ എൽഡിഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി മത്സരിക്കും: എ വിജയരാഘവൻ

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും  സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞു. അൻവറിന്‍റെ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുഹമ്മദ് ബഷീർ ആണ്. യുഡിഎഫ് തിരക്കഥയിൽ അൻവര്‍ പറയുന്നതാണ് ഇതൊക്കെ. അതിന്‍റെ ലക്ഷ്യവും കൃത്യമാണ്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് യുഡിഎഫ്  ആസൂത്രണം ചെയ്തതാണിത്. അമേരിക്കയിൽ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കിൽ അത് പിണറായി വിജയൻ ചെയ്തതാണെന്ന് പിവി അൻവര്‍ പറയുമായിരുന്നു….

Read More

‘എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും, മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല’; എ വിജയരാഘവൻ

എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പി.വി. അൻവർ എം.എൽ.എ. സ്വതന്ത്രനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സ്വതന്ത്രമാണെന്നും അത് അങ്ങനെ കണ്ടാൽ മതിയെന്നും എ. വിജയരാഘവൻ പറഞ്ഞു. ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സിപിഎമ്മും സർക്കാരും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി.യുടെ കൂടിക്കാഴ്ച സിപിഐയിൽ നിന്ന് വിമർശനമുയരുന്നത് സംബന്ധിച്ച ചോദ്യത്തിന്, ‘സി.പി.ഐ. ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ്. അവർ അവരുടെ അഭിപ്രായം…

Read More

ജീർണതകൾ പാർട്ടിയെ ബാധിക്കാതെ നോക്കണം; എ.വിജയരാഘവൻ

സമൂഹത്തിലെ ജീർണ്ണതകൾ പാർട്ടി തിരസ്കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവൻ. പൊതുസമൂഹത്തിൽ പല ജീർണതകളുമുണ്ട് അതു പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടി അംഗങ്ങൾക്ക് മികവാർന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും  സ്വീകാര്യതയും വേണം അതെല്ലാം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകണം അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടുന്നതും തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. ഇത്തരം തിരുത്തൽ നിർദേശങ്ങൾ പാർട്ടി എല്ലാക്കാലത്തും നൽകാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തന്നെ നിരന്തര പരിശോധനാ സംവിധാനമാണ്.  തെറ്റ്…

Read More