
‘2021ൽ കോൺഗ്രസിൽനിന്ന് രാജി വെച്ച എന്നെ എങ്ങനെ പുറത്താക്കും’; എ.വി ഗോപിനാഥ്
കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത കാര്യം വാർത്താ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി ഗോപിനാഥ്. 2021ൽ പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ തന്നെ പുറത്താക്കുമെന്ന് കോൺഗ്രസ്സാണ് പറയേണ്ടത്. ഇപ്പോൾ കോൺഗ്രസ് അനുഭാവി മാത്രമാണെന്നും സിപിഎമ്മിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു. അതേസമയം,എ.വി ഗോപിനാഥ് സി.പി.എമ്മിലേക്ക് വന്നാൽ പാർട്ടി സംരക്ഷണവും പദവിയും നൽകുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. ഗോപിനാഥ് മാത്രമല്ല ഇനിയും പലരും…