
2029 മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029 മുതൽ നടപ്പാക്കാനുള്ള ശുപാർശയുമായി സമിതി. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ സമർപ്പിച്ചത്. കേരളത്തിലുൾപ്പെടെ പലസംസ്ഥാനങ്ങളിലും അടുത്ത സർക്കാരിന്റെ കാലാവധി നേരത്തേ തീരാൻ വഴിതുറന്നു. മറ്റ് പലസംസ്ഥാനങ്ങളിലും സർക്കാരുകളുടെ കാലാവധി നീട്ടേണ്ടിയും വരും. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കി ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഇക്കൊല്ലം കേന്ദ്രത്തിൽ വരുന്ന പുതിയ സർക്കാരാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കേണ്ടത്. ഇതിന് ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരിക്കണം. 2026ലാണ് കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും…