“ഹലോ ഗയ്സ്….” ; വ്യത്യസ്ഥ പോസ്റ്റുമായി കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ. ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ…

Read More

സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശം; കോൺഗ്രസ് സിപിഐഎമ്മുമായി ഒത്തുതീർപ്പാക്കിയെന്ന് കെ. സുരേന്ദ്രൻ, ഷംസീർ മാപ്പ് പറയും വരെ പ്രതിഷേധിക്കുമെന്ന് ബി ജെ പി

മിത്ത് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യു ഡി എഫ് സി പി ഐ എമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ സഭാനാഥൻ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളത് കൊണ്ടാണ്. ഗണപതി ഹിന്ദു ദൈവം ആയത് കൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ ധർമ്മം നിർവഹിക്കാത്തത്….

Read More

‘മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ല’; മുഹമ്മദ് റിയാസ്

മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീർ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടി പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മിത്ത് വിവാദത്തിൽ…

Read More

‘മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു’; വി.ഡി സതീശൻ

മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു എന്നും സംഘപരിവാർ മോഡലിൽ ഭിന്നിപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. എരിതീയിൽ എണ്ണ ഒഴിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഷംസീർ മാപ്പ് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അത് കെട്ടടങ്ങുമായിരുന്നു. ഗോവിന്ദന് ഗോള്‍വാള്‍ക്കറേയും ഗാന്ധിയേയും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് എന്ത് ചെയ്യാൻ പറ്റും. അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല താൻ. സർക്കാർ ഭരണ…

Read More

ഷംസീർ പ്രസ്താവന തിരുത്തണം; എൻ.എസ്.എസ്സിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: കെ. സുധാകരൻ

ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സി.പി.എം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഭരണകൂടം മതപരമായ കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണം. അദ്ദേഹത്തിന്റെ പരാമർശം വിശ്വാസികൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കർ തെറ്റുതിരുത്തുകയോ സി.പി.എം അതിനു നിർദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു…

Read More

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും…

Read More

നിയമസഭാ സ്പീക്കർ എ എം ഷംസീറിനെതിരായ ബിജെപിയുടെ നീക്കം അപലപനീയമെന്ന് സിപിഐഎം

കേരളാ നിയമസഭാ സ്പീക്കർ എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം.മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്‌. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്‌. അതിന്‍റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം വ്യക്തമാക്കി. ഏത്‌ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്‌. അത്‌ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ മൗലീകവകാശമാണ്‌….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടി. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നാണ് പ്രധാനമായും എൻഐഎ അന്വേഷിക്കുന്നത്. ………………………….. വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും…

Read More