
കോഴ ആരോപണം പാർട്ടി ചർച്ചചെയ്യും, പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എ.കെ ശശീന്ദ്രൻ, കുറ്റക്കാരെന്ന് കണ്ടാൽ നടപടി
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫിന്റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം പാർട്ടി ചർച്ചചെയ്യുമെന്ന് മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോഴ ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടാൽ നടപടി എടുക്കും. പാർട്ടി അന്വേഷണം സംബന്ധിച്ച് വ്യക്തിപരമായി താനല്ല പറയേണ്ടത്. പാർട്ടി കൂട്ടായി തീരുമാനിക്കും….