
എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം, മടി കാണിക്കരുത്; എ കെ ആന്റണി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആൻണി. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകും. എല്ലാവരും അതിലേക്ക് സംഭാവന നൽകണം. മടി കാണിക്കരുതെന്നും എ കെ ആന്റണി പറഞ്ഞു. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ്…