
ആംബുലൻസിൽ പൂരനഗരിയിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി പറയുന്നത് കള്ളം, എത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് എ.സി മൊയ്തീൻ
തൃശൂർ പൂരനഗരിയിൽ ആംബുലൻസിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി കള്ളംപറയുകയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി മൊയ്തീൻ. അസുഖമായി കിടന്നിരുന്ന സുരേഷ് ഗോപി അവിടേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. പൂരത്തെ തെരഞ്ഞെടുപ്പിനു വേണ്ടി പ്രയോജനപ്പെടുത്തിയെന്നും മൊയ്തീൻ ആരോപിച്ചു. ജനപ്രതിനിധി എന്ന നിലയിൽ സുരേഷ് ഗോപി തികഞ്ഞ പരാജയമാണ്. എംപി എന്ന നിലയിൽ തൃശൂരിൽ അദ്ദേഹത്തിൻറെ സാന്നിധ്യമില്ല. അപേക്ഷ നൽകുമ്പോൾ ബിജെപിയുടെ ഓഫീസിൽ നൽകാനാണ് അദ്ദേഹം പറയുന്നത്. ജനപ്രതിനിധി ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ആകാശഗോപുരങ്ങളിൽ താമസിക്കുന്ന പഴയ സ്റ്റണ്ട് സിനിമയിലെ നായകനായിട്ടല്ലല്ലോ…