റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍

റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ…

Read More