മുഖം മൂടി ധരിച്ചെത്തി അക്രമികൾ , അച്ഛനെ ക്രൂരമായി മർദിച്ചു ; അക്രമി സംഘത്തെ ഒറ്റയ്ക്ക് നേരിട്ട് 17 കാരി

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നിന്നുള്ള 17 വയസ്സുകാരിയാണ് സുശീല. സുശീലയുടെ ധൈര്യവും ഒറ്റനിമിഷം പോലും ചിന്തിച്ചുപാഴാക്കാതെയുള്ള പ്രവൃത്തിയും രക്ഷിച്ചെടുത്തത് അവളുടെ പിതാവിന്റെ ജീവനാണ്. ആയുധങ്ങളുമായി നാലുപേർ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നു. നമ്മളെയോ നമ്മുടെ വേണ്ടപ്പെട്ടവരെയോ അക്രമിക്കുന്നു, എന്തുണ്ടാവും? നമ്മളാകെ ഭയന്നു മരവിച്ചുപോകും അല്ലേ? എന്നാൽ, സുശീല പ്രതികരിക്കുകയാണ് ചെയ്തത്. ആഗസ്ത് അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ഝര ഗ്രാമത്തിലെ സോംധർ കോറം എന്നയാളുടെ വീട്ടിലേക്കാണ് അജ്ഞാതരായ നാല് പേർ അതിക്രമിച്ചു കയറിയത്. മൂർച്ചയേറിയ…

Read More