കാർബൺ പുറന്തള്ളൽ കുറക്കൽ: 8,440കോടി വകയിരുത്തി അഡ്നോക്
കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന് അംഗീകാരം നൽകി എണ്ണക്കമ്പനിയായ അഡ്നോക്.കമ്പനി ചെയർമാൻ കൂടിയായ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അടുത്ത അഞ്ചു വർഷത്തിൽ രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥക്ക് 178 ശതകോടി സംഭാവന ചെയ്യുന്നതാണ്കമ്പനി അംഗീകരിച്ച പദ്ധതികൾ. ഇതിന്‍റെ ഭാഗമായാണ് സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നത്. കാർബൺ പുറന്തള്ളൽ കുറക്കുന്ന പദ്ധതികൾക്കും പുതിയ സാങ്കേതികവിദ്യകൾക്കും പുതിയ സംവിധാനങ്ങൾ…