
80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി കേരളം
സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ 12 വയസിൽ താഴെയുള്ള 80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി കേരളം. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ് തന്നെ നൽകും. മുൻപ് ആറ് വയസ് എന്ന നിബന്ധന അടുത്തിടെയാണ് 12 വയസ് വരെയാക്കിയത്. ആറ് വയസിന് മുകളിലുള്ള 23 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. ഇതുൾപ്പെടെ 12…