എട്ട് പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യത; ഇന്റലിജൻസ് റിപ്പോർട്ട്‌

കോഴിക്കോട് എട്ടു പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി, കൂരാചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വയനാട്ടിലെ മാവോവാദി സാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ട്. കോഴിക്കോട്ടെ ഈ സ്റ്റേഷനുകളിലേക്ക് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ജില്ലകളിൽ നിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണസാധ്യത മുൻനിർത്തി…

Read More