
സ്വാതന്ത്ര്യ ദിനാഘോഷം; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി, 2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും
ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും.അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയെന്നും മോദി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പ്രധാനമന്ത്രി അനുശോചനം അർപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. ഇന്ത്യക്ക് മതേതര വ്യക്തിനിയമാണ് വേണ്ടതെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.വിവേചനം അവസാനിപ്പിക്കാൻ ഇത്…