കോൺഗ്രസ് പ്രചാരണത്തെ ചെറുക്കാൻ ബിജെപി ; ഭരണഘടന അംഗീകരിച്ചതിന്റെ 75 ആം വാർഷികം ആഘോഷമാക്കാൻ തീരുമാനം

ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങൾ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോർട്ടലിൻറെ ഉദ്ഘാടനം നാളെ നടക്കും. ഭരണഘടന ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ വിപുലമായ പ്രചാരണ പരിപാടികളാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ ഒരുക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷമാക്കാനുള്ള നീക്കം.നവംബർ 26 നാണ് ഭരണണഘടന അംഗീകരിച്ചിട്ട് എഴുപത്തഞ്ച്…

Read More