
73 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം ; പ്രതികളെ പിടികൂടി സൗദി അറേബ്യ അതിർത്തി സേന ഉദ്യോഗസ്ഥർ
18 ലക്ഷം ഡോളർ വിലമതിക്കുന്ന 73 കിലോ ഹഷീഷ് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം അതിർത്തിസേന പരാജയപ്പെടുത്തി. പ്രതികളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതായും പ്രാഥമിക നിയമനടപടികൾ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. 52 കിലോ ഹഷീഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഇതേ മേഖലയിലെ അതിർത്തി രക്ഷാസേന കഴിഞ്ഞ വെള്ളിയാഴ്ച പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിറകെ 243 കിലോ ഖാത് കടത്തുന്നത് ജസാനിലെ അധികാരികൾ തടഞ്ഞു. സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചോ കസ്റ്റംസ് ലംഘനങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1910@zatca.gov.sa എന്ന ഇ-മെയിൽ…