
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആട്ടം’, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 2022ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി.മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടി സ്വന്തമാക്കി. കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മികച്ച നടിക്കുള്ള പുര്‌സ്‌കാരം…