എഴുപതാമത് നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷവും പൊൻ കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി ചേര്‍ക്കുന്നതിനും പുന്നമട സാക്ഷിയായി. ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ചാമ്പ്യന്‍സ്…

Read More

വയനാട് ദുരന്തം: 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സെപ്റ്റംബറിലേക്കാണു മാറ്റിയത്. തീയതി ഉടൻ പ്രഖ്യാപിക്കും. ഏഴാംതീയതിയാകാനാണു സാധ്യത. ആഘോഷം ഒഴിവാക്കി വള്ളംകളി മാത്രം നടത്തണമെന്ന് എൻ.ടി.ബി.ആറില്‍(നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി) യോഗത്തില്‍ ചർച്ച നടന്നിരുന്നു. എന്നാല്‍, ചിലർ വള്ളംകളി മാറ്റിവെക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അതിനാല്‍ തീരുമാനം സംസ്ഥാന സർക്കാരിനു വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് കളി മാറ്റാൻ തീരുമാനിച്ചത്. വള്ളംകളി തത്കാലത്തേക്കു മാറ്റണമെന്ന സർക്കാർ തീരുമാനം…

Read More