
ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു; അൽ മഗാസി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. മധ്യ ഗാസയിലെ അൽ മഗാസി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 70 പേരും ഖാൻ യൂനിസിൽ 28 പേരും കൊല്ലപ്പെട്ടു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേൽ ഗാസയിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പാണ് അൽ മഗാസി. പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്പാണിത്. സുരക്ഷിതമെന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന ആയിരങ്ങൾക്ക് മേലാണ് ഇസ്രായേൽ ഇന്നലെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം….