തമിഴ്നാട്ടിൽ ലോറി പാഞ്ഞ് കയറി അപകടം; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ ഉണ്ടായ വാഹാനപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനിലേക്ക് അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയും റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്….

Read More