ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നല്‍കി; കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴയിട്ട് കലക്ടർ

ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഇടുക്കി ജില്ലാ കലക്ടര്‍ ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് സ്ഥാപനത്തി​ന്‍റെ ഉടമ ഷിജാസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. മാത്രമല്ല 15 ദിവസത്തിനകം പിഴ അടക്കാൻ കമ്പനിക്ക് കലക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങളിലെ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് കേരശക്തി കമ്പനിയുടെ വെളിച്ചെണ്ണയില്‍ മായമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദിവാസി ഊരിലെ…

Read More

ക്ലിഫ് ഹൗസിൽ കർട്ടന് 7 ലക്ഷം രൂപ; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് പരിഹസിച്ചു കെകെ രമ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരിലേക്ക് നയിച്ചു. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎൽഎ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു. 

Read More