
ജിസിസി രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ട് വർഷത്തിനിടെ 7.3ശതമാനത്തിന്റെ വർധന
ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ടു വർഷത്തിനിടെ 7.3% വർധന. 2021നെ അപേക്ഷിച്ച് 2023ൽ ജനസംഖ്യ വർധിച്ച് 57.6 ദശലക്ഷത്തിലെത്തി. 2021ൽ ജി.സി.സി ജനസംഖ്യ 53.6 ദശലക്ഷമായിരുന്നു. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ ജനസംഖ്യ വർധനയിൽ ബഹ്റൈൻ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് വർഷ കാലയളവിനുള്ളിൽ 3.9 ദശലക്ഷത്തിന്റെ ശ്രദ്ധേയമായ വർധനയാണ് ജി.സി.സി രാജ്യങ്ങളിലുണ്ടായതെന്ന് കണക്കുകൾ പറയുന്നു. ബഹ്റൈനിൽ ജനസംഖ്യയിൽ 4.8% വർധനയുണ്ടായി. 2021ൽ 1.5 ദശലക്ഷമായിരുന്നത് 2023ൽ…