
2033 ഓടെ ദുബൈ എമിറേറ്റിലേക്ക് 650 കോടി ദിർഹമിന്റെ വിദേശ നിക്ഷേപം ആകർശിക്കാൻ പദ്ധതി
2033ഓടെ എമിറേറ്റിലേക്ക് 650 ശതകോടി ദിർഹമിന്റെ വിദേശനിക്ഷേപം ആകർഷിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ‘നേരിട്ടുള്ള വിദേശ നിക്ഷേപ വികസന പദ്ധതി’ എന്ന പദ്ധതിക്ക് ദുബൈ എക്സിക്യൂട്ടിവ് കൗൺസിലാണ് അംഗീകാരം നൽകിയിരിക്കുന്നത്. ദുബൈ നഗരത്തിന്റെ വികസന പദ്ധതികൾക്ക് 25 ശതകോടി അനുവദിച്ചുകൊണ്ടാണ് വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ലക്ഷ്യം കൈവരിക്കുക. 2033ഓടെ ലോകത്തെ ഏറ്റവും സുപ്രധാനമായ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്…