
വളർത്തുനായയുടെ കൊരയെ ചൊല്ലി തർക്കം; യുവാവിന്റെ മർദനത്തിൽ 65കാരി മരിച്ചു
വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് 65കാരിയെ കൊലപ്പെടുത്തി. സ്ത്രീയുടെ വളര്‍ത്തുനായ തന്നെ നോക്കി തുടര്‍ച്ചയായി കുരച്ചതോടെയാണ് യുവാവ് പ്രകോപിതനായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.പ്രതി തന്‍റെ കടയടച്ച് ശാന്തി നഗറിലെ വീട്ടിലേക്ക് പോകുമ്പോള്‍ മുസാഖേഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ആസാദ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനാവുകയായിരുന്നു. അതിനിടെ നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി….