സ്റ്റീരിയോടൈപ്പുകളേയെല്ലാം പൊളിച്ച് മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസായി അറുപതുകാരി

വയസ് വെറുമൊരു നമ്പറാണെന്ന് നമ്മൾ പറയാറില്ലെ? എന്നാൽ ഈ വാചകം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയില്‍ നിന്നുള്ള അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. സൗന്ദര്യമത്സരങ്ങളിലെ സ്റ്റീരിയോടൈപ്പുകളേയും മുന്‍വിധികളേയുമെല്ലാം പൊളിച്ചെഴുതികൊണ്ട് മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സ് കിരീടം ചുടിയിരിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം അണിയുന്നത്. അലക്‌സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ്. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് അലക്‌സാന്ദ്ര. വിജയിച്ചാല്‍ മെക്‌സിക്കോയില്‍…

Read More