
കെഎസ്ആർടിസിയിൽ ആറ് ജീവനക്കാർക്ക് സസ്പെൻഷൻ
ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 നായിരുന്നു അപകടം. ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 26 ന്…