
പ്രവാസിയായ പിതാവിനെ പോക്കറ്റടിച്ച് കൗമാരക്കാരായ മക്കൾ; ഗെയിം കളിക്കാൻ 4 മാസത്തിൽ ചെലവിട്ടത് 6.5 ലക്ഷം
വിദേശത്ത് ജോലി ചെയ്തിരുന്ന പിതാവിന്റെ ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന പണം 6.5 ലക്ഷം രൂപ കാലിയാക്കി കൌമാരക്കാരായ കുട്ടികൾ. ഉത്തർ പ്രദേശിലെ ഖുശിനഗറിലാണ് സംഭവം. ഇറാഖിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ ബാങ്ക് അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ ലീവിന് നാട്ടിലെത്തിയ യുവാവ് ശനിയാഴ്ച ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അക്കൌണ്ടിൽ പണമില്ലെന്ന് വ്യക്തമായത്. പിന്നാലെ ഭാര്യയേയും മക്കളോടും പണം ചെലവാക്കിയ കാര്യം തിരക്കിയപ്പോൾ ഭാര്യ അറിയില്ലെന്ന കാര്യം വ്യക്തമാക്കുകയും 14ഉം 13ഉം വയസുള്ള മക്കൾ പിതാവ് എന്തെങ്കിലും സൈബർ…