
1.5k കർവ്ഡ് ഡിസ്‌പ്ലേ, ഒ.ഐ.എസ് കാമറ; അടിപൊളി ഫീച്ചറുകളുമായി വിവോ വി29 5
കിടിലൻ ഫീച്ചറുകളുമായി വിവോ വി 29 5 എത്തി. 6.78 ഇഞ്ചുള്ള അരിക് വളഞ്ഞ 1.5കെ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി29-നെ വേറിട്ടതാക്കുന്നത്. 3ഡി കർവ്ഡ് ഡിസ്‌പ്ലേ എന്നാണ് വിവോ അതിനെ വിളിക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് ഫോണുകളെ വെല്ലുവിളിക്കാൻ പോന്ന ഡിസ്‌പ്ലേ തന്നെയാണ് താരതമ്യേന വില കുറഞ്ഞ ഫോണിൽ വിവോ ഒരുക്കിയിരിക്കുന്നത്. 1.07 ബില്യൺ നിറങ്ങളുടെ പിന്തുണ, സിനിമാ-ഗ്രേഡ് 100% DCI-P3 വൈഡ് കളർ ഗാമറ്റ് എന്നിവ സമ്പന്നവും സ്വാഭാവികവുമായ ഔട്ട്പുട്ടായിരിക്കും യൂസർമാർക്ക് നൽകുക. 452 പിക്‌സൽ പെർ…