54ആം ദേശീയദിനാഘോഷ നിറവിൽ ഒമാൻ ; സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആശംസ അറിയിച്ച് രാഷ്ട്ര നേതാക്കൾ

ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ആം ദേശീയ ദിന ആഘോഷ നിറവിലാണ്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവോരങ്ങള്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി…

Read More