
53മത് ദേശീയദിനാഘോഷം; ബഹ്റൈനിലെ നാടും നഗരവും ഒരുങ്ങി
53-മത് ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി രാജ്യം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സിംഹാസനാരൂഢനായതിന്റെ രജതജൂബിലി വേള കൂടിയാണിത്. രാജ്യത്തെ എല്ലാ തെരുവുകളും ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ചുവപ്പും വെള്ളയും നിറങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടേയും ചിത്രങ്ങൾ പ്രധാന കെട്ടിടങ്ങൾ, ടവറുകൾ, സ്ഥാപനങ്ങൾ എന്നിവയിലെല്ലാം സ്ഥാപിച്ചിരിക്കുന്നു. ചുവപ്പും വെള്ളയും ചേർന്ന ബഹ്റൈൻ പതാക എല്ലാ തെരുവുകളിലും പാറിപ്പറക്കുന്നു. ഈ നിറങ്ങളിൽ ലൈറ്റുകളും അലങ്കാരങ്ങളും എല്ലായിടത്തും…