യുഎഇയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ ഗുരുതര കുറ്റം; 3 വർഷം തടവും 5000 ദിർഹം പിഴയും

53 അപകടങ്ങളാണ് യുഎഇയിൽ ലൈസൻസില്ലാ ഡ്രൈവർമാർ കഴിഞ്ഞ ഒരു വർഷം റോഡുകളിൽ ഉണ്ടാക്കിയത്. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുകയാണ്. 3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് ഉപയോഗിച്ചു എല്ലാ വണ്ടിയും ഓടിക്കാൻ ശ്രമിക്കരുത്. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു തുല്യമായ കുറ്റമായിരിക്കുമത്….

Read More