
വയനാട്ടിൽ പി.എൻ.സി. മേനോൻ 50 വീടുകൾ നിർമിച്ചു നൽകും
വയനാട് ദുരന്തബാധിതർക്ക് 50 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രവാസി വ്യവസായിയും ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശോഭ ഗ്രൂപ്പിന്റെ ചെയർമാനുമായ പി.എൻ.സി. മേനോൻ പ്രഖ്യാപിച്ചു. ‘ഈ ദുരന്ത വേളയിൽ വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. 50 വീടുകൾ നിർമിച്ചു നൽകുന്നതിലൂടെ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം മാത്രമല്ല, ദീർഘകാല പിന്തുണയാണ് ലക്ഷ്യമിടുന്നത്. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പി.എൻ.സി. മേനോൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ്. നിഷ്പക്ഷമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഇതുവഴി ഏറ്റവും കൂടുതൽ സഹായം…