
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: തിരിച്ചറിയൽ പരേഡിന് അനുമതി
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തിരിച്ചറിയൽ പരേഡിന് അനുമതി. തിരിച്ചറിയൽ പരേഡ് നടത്തിയതിന് ശേഷം അസ്ഫാക് ആലത്തിനായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നൽകും. ആലുവ സബ് ജയിലിൽ റിമാൻഡിലുള്ള അസ്ഫാക് ആലത്തിനെ ആലുവ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് എറണാകുളം സിജെഎം കോടതി അനുമതി നൽകി. കേസിലെ പ്രധാന സാക്ഷികളെ ജയിലിലെത്തിക്കും. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിക്കായി എറണാകുളം പോക്സോ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം….