
വിമാനത്തിൽനിന്നിട്ട ഭക്ഷണപ്പൊതി വീണ് ഗാസയിൽ 6 മരണം; പാരഷൂട്ട് വിടരാത്തതാണ് അപകട കാരണം
വിമാനത്തിൽനിന്നു താഴേക്കിട്ട സഹായപാക്കറ്റുകൾവീണ് 6 മരണം. ഭക്ഷണസാമഗ്രികൾ ഉൾപ്പെടെ നിറച്ച പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകൾ വീണത്. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയിൽ യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തിൽ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ആഴ്ചകൾക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസിൽ…