പരസ്യങ്ങൾ തെറ്റിദ്ധരിപ്പിച്ചാൽ അഞ്ചു ലക്ഷം ദിർഹം പിഴ
വ്യാജ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ നൽകുന്നത് അഞ്ചു ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. സമൂഹമാധ്യമ ചാനലുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള വിഡിയോ പങ്കുവെക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ കറൻസി ഇടപാടുകൾ, ബ്രോക്കറിങ്, മറ്റ് വ്യാജ പരസ്യങ്ങൾ എന്നിവയിൽ ഏർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. വ്യാജ പരസ്യങ്ങളിൽനിന്ന് ഉപഭോക്താക്കളെ…