
ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍
ആറ്റിങ്ങലിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച ആയിരുന്നു സംഭവം. ലഹരിമാഫിയകൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. പ്രതികളിൽ ഓരാളായ വിജിത്ത് തന്നെയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്തിന്റെ മരണം…