
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു; ഈ ആഴ്ചയിൽ ഉണ്ടായത് 5.26 ശതമാനം വർധന
ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച ഒരു ബാരലിന് 81.56 ഡോളറായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും എണ്ണ വില ഉയർന്നിട്ടുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതടക്കമുള്ള മറ്റു കാരണങ്ങളും എണ്ണ വില ഉയരാൻ കാരണമാവുന്നുണ്ട്. അതിനിടെ യുക്രെയ്ൻ റഷ്യയുടെ എണ്ണ റിഫൈനറി ആക്രമിച്ചതും എണ്ണ വില ഇയരുന്നതിനിടയാക്കുന്നുണ്ട്. ഈ ആഴ്ചയിൽ എണ്ണവിലിയിൽ 5.26 ശതമാനം വർധനയാണുണ്ടായത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ എണ്ണക്കുള്ളത്. ബുധനാഴ്ച 79.60 ഡോളറായിരുന്നു ഒരു ബാരൽ എണ്ണയുടെ വില….