
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിക്ക് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം…