
2025 ഓടെ 49 ലക്ഷം സന്ദർശകരെ ലക്ഷ്യമിട്ട് ഖത്തർ
വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധന പ്രതീക്ഷിച്ച് ഖത്തർ. ഈ വർഷം 45 ലക്ഷവും അടുത്ത വർഷം 49 ലക്ഷവും ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും ഖത്തറിനെ ബിസിനസ്, ടൂറിസം ഹബായി വികസിപ്പിക്കുന്നതിനും വൈവിധ്യമാർന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സന്ദർശകർക്ക് ഹൃദ്യവും വൈവിധ്യവുമായ അനുഭവം നൽകാനും പൊതു-സ്വകാര്യ മേഖലകളെ സഹകരിപ്പിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് സർക്കാർ നയം. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മന്ദഗതി വിനോദസഞ്ചാര…