കേരളത്തിൽ നാല് വർഷത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മരിച്ചത് 47 പേർ

സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ തെരുവുനായ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരിച്ചത് 47 പേര്‍. 2020 മുതല്‍ 2024 ജനുവരി വരെയുളള കണക്കുകളാണ് പുറത്തുവന്നത്. ഇക്കാലയളവിൽ പത്ത് ലക്ഷത്തിലധികം പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. 22 പേരുടെ മരണകാരണം പേ വിഷബാധയാണെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകളനുസരിച്ച് നാല് വര്‍ഷത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം 10 പേര്‍ക്കാണ് പേ വിഷബാധയേറ്റ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ തിരുവനന്തപുരത്ത് 9 പേരും…

Read More