കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് വോട്ടവകാശം 47 പേർക്ക്, ഛത്തീസ്ഗഢില്‍ നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തിൽ നിന്നും 47 നേതാക്കൾക്കാണ് വോട്ടവകാശമുള്ളത്. മുൻ മുഖ്യമന്ത്രിമാരായ എകെ ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ, അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കേരളത്തിൽ നിന്നും വോട്ടവകാശമുണ്ട്.  അതേസമയം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്നു. കല്‍ക്കരി ലെവി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് ഇ.ഡി.വൃത്തങ്ങള്‍ അറിയിച്ചു….

Read More