
സൗദി അറേബ്യയിൽ മേഖല ആസ്ഥാനം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി
450 ബഹുരാഷ്ട്ര കമ്പനികൾക്ക് സൗദി അറേബ്യയിൽ മേഖല ആസ്ഥാനം തുറക്കുന്നതിന് ലൈസൻസ് അനുവദിച്ചതായി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ് പറഞ്ഞു. റിയാദിൽ നടന്ന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റിവ് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപവും മനുഷ്യശേഷിയും തമ്മിൽ ശക്തമായ സഹവർത്തിത്വ ബന്ധമുണ്ടെന്നും ഈ ചലനാത്മകത രാജ്യത്തിന് പുതിയതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 90 വർഷത്തിലേറെയായി ഊർജമേഖലയിൽ സൗദി അറേബ്യ നേതൃസ്ഥാനത്താണ്. നിലവിലെ ദശകത്തിൽ ‘വിഷൻ 2030’ന് മുമ്പുള്ള സമ്പദ്വ്യവസ്ഥയേക്കാൾ ഇരട്ടിയാക്കാനാണ്…