
ഗുജറാത്തില്‍ വീണ്ടും വൻ ലഹരിവേട്ട; 6 പാക് പൗരന്മാര്‍ അറസ്റ്റില്‍
ഗുജറാത്തില്‍ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട കൂടി. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. ആറ് പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ…