
യാത്രക്കാർക്ക് ഗുണകരമായ തീരുമാനവുമായി റെയിൽവേ
ദക്ഷിണ റെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എല്‍.എച്ച്.ബി) ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക. തേർഡ് എ.സി കോച്ചുകള്‍ കുറച്ചുകൊണ്ട് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്ബരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്. കേരളത്തില്‍ കോച്ച് കൂട്ടുന്ന ട്രെയിനുകള്‍: മാംഗ്ലൂർ – ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം – നിസാമുദ്ദീൻ…