ഉത്തർപ്രദേശിൽ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി 43കാരൻ; പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ 6 വയസുകാരിയെ 43കാരൻ ക്രൂരമായി കൊലപ്പെടുത്തി. വയലിൽ കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചതായും പൊലീസ് വ്യക്തമാക്കി. ആഗ്ര ജില്ലയിലെ എത്മാദ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.ഡിസംബർ 30 ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ്…

Read More