
‘ബാർഡ്’ ഇനി അറബിയും പറയും ഒപ്പം മലയാളവും ; 43 ഭാഷകളിൽ ലഭ്യം
ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ‘ബാർഡിൽ’ പുതിയ അപ്ഡേഷനുകൾ വരുത്തി ഗൂഗിൾ . അറബിക് ഉൾപ്പെടെ 43 ഭാഷകളിൽ കൂടി മറുപടി ലഭിക്കുന്ന തരത്തിലാണ് ‘ബാർഡ്’ പുറത്തിറക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ, സൗദി, ഇമാറാത്തി എന്നിവ ഉൾപ്പെടെ 16 പ്രാദേശിക അറബി സംസാര ശൈലിയിലുള്ള ചോദ്യങ്ങൾക്ക് ‘ബാർഡ്’ ചാറ്റ്ബോട്ട് മറുപടി പറയും. അറബ് നാടുകളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഗൂഗിൾ ബാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 239 രാജ്യങ്ങളിലായി 49 ഭാഷകളിൽ ബാർഡ് ലഭ്യമാകുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യ…