
കർണാടകയിൽ കോൺഗ്രസ് 3–ാം പട്ടിക പുറത്ത്
ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവദിക്ക് ഉൾപ്പെടെ സീറ്റ് നൽകി കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സാവദി അത്തനിയിൽനിന്ന് ജനവിധി തേടും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ചിരുന്ന കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മല്‍സരിക്കും. ആകെ 43 സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. മെയ് 10നാണ് കർണാടക തിരഞ്ഞെടുപ്പ്. വരുണയിൽനിന്ന് ജനവിധി തേടുന്ന സിദ്ധരാമയ്യ, അതിനു പുറമെ കോലാറിൽനിന്നു കൂടി മത്സരിക്കാൻ അനുമതി തേടിയിരുന്നു….